Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle Accident

Kannur

മു​ഴ​പ്പി​ല​ങ്ങാ​ട് വാ​ഹ​നാ​പ​ക​ടം: ഒ​ന്പത് പേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് മൊ​യ്തു​പാ​ല​ത്തി​ന് സ​മീ​പം നാ​ല് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​ന്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.15 ഓ​ടെ​യാ​ണ് അ​പ​ക​ടം.

ക​ണ്ണൂ​രി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ടൂ​റി​സ്റ്റ് ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.


അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് തെ​ന്നി​മാ​റി ലോ​റി​യി​ലും മ​റ്റൊ​രു വാ​ഹ​ന​ത്തി​ലും ഇ​ടി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ-​ത​ല​ശേ​രി റൂ​ട്ടി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. എ​ട​ക്കാ​ട് പോ​ലീ​സ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Latest News

Corehub Up